ന്യൂഡൽഹി • പിഎം സൂര്യഭവനം പദ്ധതിയുടെ കീഴിൽ സ്ഥഥാപിക്കുന്ന ഓരോ സോ ളർ പ്ലാന്റിനും അതത് പഞ്ചായത്ത് അടക്ക മുള്ള തദ്ദേശസ്ഥാപനങ്ങൾക്ക് 1,000 രൂപ വീതം ആനുകൂല്യമായി ലഭിക്കും.
ഇത് സംബന്ധിച്ച മാർഗരേഖ കേന്ദ്ര പു നരുപയോഗ ഊർജ മന്ത്രാലയം പുറത്തിറ : ക്കി. 1,000 കോടി രൂപയാണ് തദ്ദേശസ്ഥാ പനങ്ങൾക്കായി നീക്കിവച്ചിരിക്കുന്നത്.
ഒരു കോടി വീടുകളിൽ പുരപ്പുറ സോ ളർ പ്ലാൻ്റ് സ്ഥാപിക്കുകയെന്നതാണ് പി എം സൂര്യഭവനം പദ്ധതിയുടെ ലക്ഷ്യം. ദേശീയ സോളർ പോർട്ടലിൽ തദ്ദേശസ്‌ഥാപനങ്ങൾ അക്കൗണ്ട് വിവരങ്ങൾ നൽകണമെന്നും നിർദേശമുണ്ട്. കെഎ സ്ഇബി പോലെയുള്ള വൈദ്യുതി വിത രണ കമ്പനികൾക്കും ആനുകൂല്യമുണ്ട്. നിലവിലുള്ള പുരപ്പുറ സൗരോർജ പദ്ധതി യിലെ ശേഷിയെക്കാൾ 10 ശതമാനത്തിനുള്ള മുകളിൽ ഇൻസ്‌റ്റാൾ ചെയ്യാനായാൽ ആനുകൂല്യം ലഭിക്കും. 10 മുതൽ 15% വരെ ശേഷി അധികമായി സ്‌ഥാപിച്ചാൽ പ്ലാൻ്റ് സ്ഥാപിക്കാനുള്ള തുകയുടെ (ബെ ഞ്ച്‌മാർക് കോസ്‌റ്റ്) 5% വരെ ലഭിക്കും. 15 ശതമാനത്തിനു മുകളിലെങ്കിൽ 10 ശതമാ നവും ലഭിക്കും.
Yorumlar