top of page

വൈദ്യുതി ബില്‍ മാസംതോറും നല്‍കാന്‍ ആലോചിച്ച് കെഎസ്ഇബി; സെല്‍ഫ് മീറ്റര്‍ റീഡിങ് സാധ്യത തേടുന്നു

  • Highgrid Associates Pvt.ltd
  • Sep 29, 2024
  • 1 min read
ree

ഉപയോക്താക്കള്‍ക്ക് മാസംതോറും വൈദ്യുതിബില്‍ നല്‍കുന്നതിന് കെ.എസ്.ഇ.ബി. സാധ്യത തേടുന്നു. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശം അനുസരിച്ചാണിത്. ആവശ്യപ്പെടുന്നവര്‍ക്ക് അവര്‍ സ്വയംനടത്തുന്ന മീറ്റര്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ (സെല്‍ഫ് മീറ്റര്‍ റീഡിങ്) മാസംതോറും ബില്‍ നല്‍കുന്നത് സാധ്യമാണോ എന്നാണ് ആലോചിക്കുന്നത്

ഇപ്പോള്‍ രണ്ടുമാസത്തിലൊരിക്കല്‍ മീറ്റര്‍ റീഡര്‍ വീടുകളിലെത്തിയാണ് വൈദ്യുതിബില്‍ നല്‍കുന്നത്. രണ്ടുമാസത്തെ ഉപയോഗത്തിന്റെ പകുതി കണക്കാക്കിയാണ് സ്ലാബ് നിര്‍ണയിക്കുന്നത്. ഇങ്ങനെ രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ നല്‍കുന്നതിനാല്‍ ഉപയോഗത്തിന്റെ സ്ലാബ് മാറുമെന്നും അതിനാല്‍ കൂടുതല്‍ പണം നല്‍കേണ്ടിവരുന്നെന്നുമാണ് ഒരുവിഭാഗം ഉപയോക്താക്കളുടെ പരാതി.


ഇപ്പോള്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (KSEB) ഉപഭോക്താക്കള്‍ക്ക് സ്വയം മീറ്റര്‍ റീഡിംഗ് നല്‍കാനുള്ള സൗകര്യം ലഭ്യമാണ്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഓരോ മാസവും തങ്ങളുടെ വൈദ്യുതി ഉപയോഗം രേഖപ്പെടുത്താനും ബില്‍ ലഭിക്കാനും കഴിയും1.

ഈ സേവനം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബില്ലിംഗ് പ്രക്രിയയില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും, കൂടാതെ ബില്ലിംഗ് സ്ലാബ് മാറ്റം മൂലമുള്ള അധിക ചെലവ് ഒഴിവാക്കാനും കഴിയും.

 
 
 

Comments


bottom of page